Loading

Stories Along the Way

കളിയോടുള്ള ഇഷ്ടം വളർത്തി മികച്ച ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുന്നതിന് രണ്ടു പതിറ്റാണ്ടിലധികമായി ഗ്രാസ് റൂട്ട് പരിശീലന രംഗത്ത് മാറ്റത്തിന്റെ തിലകകുറിച്ചാർത്തിയ ടാലൻ്റ്സ് ഫുട്ബോൾ അക്കാദമിയുടെ ദീർഘകാല കോച്ചിംഗ് ക്യാമ്പിലെ കുട്ടികൾക്ക് ജെഴ്സി വിതരണം നടത്തി. പ്രസിഡണ്ട് നിഖിൽ കൊടിയത്തൂർ സെക്രട്ടറി സി.സി. പയസ് , ടെക്നിക്കൽ ഡയറക്ടർ പി. കെ. രാജീവ്, ഹെഡ് കോച്ച് ദേവൻ തുടങ്ങിയവർ നേതൃത്വം നൽകി. നല്ല സ്പോർട്സ്മാൻഷിപ്പിലൂടെ പാസിംഗ്, ബോൾ കൺട്രോൾ, ഷൂട്ടിംഗ്, ഡിബ്ലിംഗ് സ്വായത്തമാക്കി മൂല്യമുള്ള കളിക്കാരനാവാൻ ക്യാമ്പ് പ്രചോദനം പകരുന്നു.

ചിൽഡ്രൻസ് പാർക്കിലെ ശൗചാലയം പുനർനിർമ്മിച്ച് എം. എ പ്ലൈ ഫൗണ്ടേഷൻ പാലക്കാട് :- സമൂഹത്തിൻ്റെ സമഗ്ര വികസനത്തിനും, ജനക്ഷേമത്തിനുമായി ലാഭ ലക്ഷ്യമില്ലാതെ പ്രവർത്തിച്ച് കാരുണ്യത്തിന്റെ നിലക്കാത്ത പ്രവാഹമായി നിലകൊള്ളുന്ന എം.എ. പ്ലൈ ഫൗണ്ടേഷൻ മറ്റൊരു നന്മ പദ്ധതിക്ക് പ്രാരംഭം കുറിച്ചിരിക്കുകയാണ്. നാല് പതിറ്റാണ്ട് പിന്നിട്ട കോട്ട മൈതാനത്തെ നഗരസഭയുടെ ഒയിസ്ക ചിൽഡ്രൻസ് പാർക്കിലെ ശൗചാലയം പുതുക്കി പണിയാനുള്ള ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് ഈ മഹത്തായ സേവനം കേരളത്തിലെ ഏറ്റവും കൂടുതൽ പ്രസവാനന്തര ചികിത്സ തേടുന്ന പാലക്കാട് ഗവൺമെൻ്റ് വനിതാ, ശിശു ആശുപത്രിയിലെ തിക്കും തിരക്കും കൊണ്ട് നിറയുന്ന ക്യാഷ്വാലിറ്റിയും പ്രധാന കെട്ടിടത്തിന്റെ സ്വീകരണ മുറിയും യുദ്ധകാല അടിസ്ഥാനത്തിൽ പുനർ നിർമ്മിച്ച് ആരോഗ്യ സേവന കേന്ദ്രത്തിൽ പരിഷ്കാരങ്ങൾ വരുത്തി മാതൃകയായ എം.എ. പ്ലൈ ഫൗണ്ടേഷന്റെ പുതിയ ചുവടുവെപ്പ് പാർക്കിലെ വാട്ടർ ടാങ്ക്, പ്ലംബിംഗ്, ടൈലിംഗ്, സെപ്റ്റിക് ടാങ്ക് തുടങ്ങിയവ നൂതനമാക്കുന്നതിലൂടെ ശുചിമുറിയുടെ ആശുചിതാവസ്ഥ ഒഴിവാക്കി ശുചിത്വം ഉള്ളതാക്കാൻ വഴിവെക്കുമെന്ന് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ നിഖിൽ കൊടിയത്തൂർ പറഞ്ഞു

കേരള സംസ്ഥാന സീനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് പാലക്കാട് ആതിഥേയത്വം വഹിക്കും സെപ്റ്റംബർ 27 , 28 തീയതികളിൽ പാലക്കാട് മേഴ്സി കോളേജിൽ വെച്ച് നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം ഒറ്റപ്പാലം MLA അഡ്വ: ശ്രീ *കെ. പ്രേംകുമാർ നിർവഹിക്കും. ഞായറാഴ്ച്ച നടക്കുന്ന സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. ബിനു മോൾ സമ്മാനദാനം നിർവഹിക്കും. മേഴ്സി കോളേജ് പ്രിൻസിപ്പൽ ഡോ: സിസ്റ്റർ ലൗലി, മാനേജർ ഡോ: സിസ്റ്റർ ഷൈനി വി.പി തുടങ്ങിയവരും, മറ്റു പ്രമുഖ വ്യക്തികളും അതിഥികളായി പങ്കെടുക്കും. 14 ജില്ലകളിൽ നിന്നായി 400 ഓളം മത്സരാർത്ഥികൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിന് സംസ്ഥാന, ജില്ലാ നെറ്റ്ബോൾ അസോസിയേഷനാണ് നേതൃത്വം നൽകുന്നത്. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് എസ്. നജിമുദ്ദീൻ, ജില്ലാ പ്രസിഡണ്ട് എസ്. മുത്തുകുമാർ, സെക്രട്ടറി സത്യൻ എ.എസ്, ട്രഷറർ മിനി സജി, വൈസ് ചെയർമാൻ ഉദയശങ്കർ സി.എം, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ നിഖിൽ കൊടിയത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.

Happy moments with Mr Sajid Koyiloth, MD of Copper Kitchen, and Mr. Nikhil Kodiyathur, Executive Director of M.A.PLY Foundation, at the grand opening of the new outlet @ Coimbatore 🎉🌹🤝 Wishing the Copper Kitchen team continued success, happiness, and many more milestones ahead. ✨

The Palakkad District Media Cricket League Closing Ceremony Executive Director M.A.Ply Foundation Sri Nikhil Kodiyathur awarded trophy to the Winners Team in the presence of Press Club Office Bearers. Congratulations to the players and the winners.

Inauguration of Festive Treats at HDFC Bank Chandranagar Branch, Palakkad Executive Director M.A.Ply Foundation Sri Nikhil Kodiyathur lighting the lamp and receiving recognition from Mr Ganapathy Sharma , Branch Head HDFC Bank. Bank on this special occasion introduced multiple loan facilities for the customers in various scheme.

യൂമെഡ് ആശുപത്രി ജീവൻ രക്ഷാ കവചം സൗജന്യമായി നൽകി പാലക്കാട് സൂപ്പർ സ്പെഷ്യാലിറ്റി Eumed Hospital ഇരുചക്ര വാഹന സഞ്ചാരികൾക്ക് റോഡ് സുരക്ഷാ അവബോധം നൽകാനും, തല സുരക്ഷിതമാക്കാനും സൗജന്യ ഹെൽമറ്റ് വിതരണം നടത്തി പാലക്കാട് RTO ശ്രീ *മുജീബ് സി ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക നന്മക്ക് ഊന്നൽ നൽകി കൊണ്ട് ആശുപത്രി ചെയർമാൻ സീനിയർ ന്യൂറോളജിസ്റ്റ് Dr പ്രദീപ് എം നടപ്പിലാക്കിയ സഹജീവന പദ്ധതി നാടിന് മാതൃകയായി

© 2026. Nikhil Kodiyathur.

Designed by  Toruss

logo
logo
logo
+
+