Sports Leadership
കേരള സംസ്ഥാന സീനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് പാലക്കാട് വേദിയാകുന്നു

Cover
Main Story Context
കേരള സംസ്ഥാന സീനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് പാലക്കാട് വേദിയാകുന്നു

മേഴ്സി കോളേജിൽ വെച്ച് നടക്കുന്ന 51-ാമത് സംസ്ഥാന സീനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി രൂപീകരണവും വാർത്താസമ്മേളനവും

കേരള സംസ്ഥാന സീനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് ഇത്തവണ പാലക്കാട് ആതിഥേയത്വം വഹിക്കുന്നു. സെപ്റ്റംബർ 27, 28 തീയതികളിൽ പാലക്കാട് മേഴ്സി കോളേജിൽ വെച്ച് നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം ഒറ്റപ്പാലം MLA അഡ്വ: കെ. പ്രേംകുമാറും, സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. ബിനു മോളും നിർവഹിക്കും. 14 ജില്ലകളിൽ നിന്നായി 400 ഓളം പ്രമുഖ കായികതാരങ്ങൾ മാറ്റുരയ്ക്കുന്ന ഈ വൻകിട കായികമേളയുടെ വിജയത്തിനായി രൂപീകരിച്ച ഓർഗനൈസിംഗ് കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിൽ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. സംസ്ഥാന-ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ ഭാരവാഹികളായ എസ്. നജിമുദ്ദീൻ, എസ്. മുത്തുകുമാർ, സത്യൻ എ.എസ്, മിനി സജി, ഉദയശങ്കർ സി.എം എന്നിവർക്കൊപ്പം കായികരംഗത്തെ ഈ വലിയ മുന്നേറ്റത്തിന് നേതൃത്വം നൽകാൻ കഴിഞ്ഞത് മികച്ചൊരു അനുഭവമാണ്.