Sustainable Development
നഗരവികസനത്തിലും ജനക്ഷേമത്തിലും പുതിയ ചുവടുവെപ്പുമായി എം.എ. പ്ലൈ ഫൗണ്ടേഷൻ

Cover
Main Story Context
നഗരവികസനത്തിലും ജനക്ഷേമത്തിലും പുതിയ ചുവടുവെപ്പുമായി എം.എ. പ്ലൈ ഫൗണ്ടേഷൻ

പാലക്കാട് കോട്ടമൈതാനത്തെ ഒയിസ്ക ചിൽഡ്രൻസ് പാർക്കിലെ ശൗചാലയം അത്യാധുനിക രീതിയിൽ പുനർനിർമ്മിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്ത് എം.എ. പ്ലൈ ഫൗണ്ടേഷൻ.

സമൂഹത്തിൻ്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന എം.എ. പ്ലൈ ഫൗണ്ടേഷൻ മറ്റൊരു മാതൃകാ പദ്ധതിക്ക് കൂടി പാലക്കാട് തുടക്കം കുറിച്ചിരിക്കുകയാണ്. നാല് പതിറ്റാണ്ട് പിന്നിട്ട കോട്ടമൈതാനത്തെ നഗരസഭയുടെ ഒയിസ്ക ചിൽഡ്രൻസ് പാർക്കിലെ ശൗചാലയ സമുച്ചയം പൂർണ്ണമായും പുതുക്കിപ്പണിയാനുള്ള ദൗത്യമാണ് ഫൗണ്ടേഷൻ ഏറ്റെടുത്തിരിക്കുന്നത്. പാർക്കിലെ വാട്ടർ ടാങ്ക്, പ്ലംബിംഗ്, ടൈലിംഗ്, സെപ്റ്റിക് ടാങ്ക് തുടങ്ങിയവ നൂതന സംവിധാനങ്ങളോടെ നവീകരിക്കുന്നതിലൂടെ ഇവിടുത്തെ ശുചിത്വമില്ലായ്മയ്ക്ക് പൂർണ്ണ പരിഹാരമാകുമെന്ന് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ നിഖിൽ കൊടിയത്തൂർ അറിയിച്ചു. മുൻപ് പാലക്കാട് ഗവൺമെൻ്റ് വനിതാ-ശിശു ആശുപത്രിയിലെ കാഷ്വാലിറ്റിയും സ്വീകരണമുറിയും യുദ്ധകാലാടിസ്ഥാനത്തിൽ നവീകരിച്ച് മാതൃകയായ ഫൗണ്ടേഷന്റെ ഈ പുതിയ പദ്ധതിയും ജനങ്ങൾക്ക് വലിയ ഉപകാരപ്രദമാകും.