Collaborative Community
ഹെൽമറ്റ് വിതരണവും റോഡ് സുരക്ഷാ ക്യാമ്പയിനും: യൂമെഡ് ആശുപത്രിയുടെ മാതൃകാപരമായ ചുവടുവെപ്പ്

Cover
Main Story Context
ഹെൽമറ്റ് വിതരണവും റോഡ് സുരക്ഷാ ക്യാമ്പയിനും: യൂമെഡ് ആശുപത്രിയുടെ മാതൃകാപരമായ ചുവടുവെപ്പ്

ഇരുചക്ര വാഹന സഞ്ചാരികൾക്ക് റോഡ് സുരക്ഷാ അവബോധം നൽകാൻ യൂമെഡ് ആശുപത്രി സംഘടിപ്പിച്ച സൗജന്യ ഹെൽമറ്റ് വിതരണ ഉദ്ഘാടനം പാലക്കാട് RTO നിർവഹിച്ചപ്പോൾ.

റോഡ് സുരക്ഷാ അവബോധം വളർത്തുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പാലക്കാട് യൂമെഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ (Eumed Hospital) സംഘടിപ്പിച്ച സൗജന്യ ഹെൽമറ്റ് വിതരണ പദ്ധതി ശ്രദ്ധേയമാകുന്നു. 'ജീവൻ രക്ഷാ കവചം' എന്ന പേരിൽ സംഘടിപ്പിച്ച ഈ മാതൃകാപരമായ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പാലക്കാട് RTO ശ്രീ. മുജീബ് സി നിർവഹിച്ചു. സമൂഹത്തിന്റെ നന്മയ്ക്കും യാത്രക്കാരുടെ സുരക്ഷിതത്വത്തിനും ഊന്നൽ നൽകിക്കൊണ്ട് യൂമെഡ് ആശുപത്രി ചെയർമാനും പ്രമുഖ സീനിയർ ന്യൂറോളജിസ്റ്റുമായ ഡോ. പ്രദീപ് എം നടപ്പിലാക്കിയ ഈ 'സഹജീവന പദ്ധതി' പൊതുസമൂഹത്തിന് വലിയൊരു മാതൃകയാണ്.